NCT
KeralaNewsThrissur News

സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു.

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം. പെരുമ്പടവം ശ്രീധരന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, എം.ടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍ തുടങ്ങിയവരുടെ കഥകളും തിരക്കഥകളും സിനിമയാക്കിയിട്ടുണ്ട്.

1994-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു. ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related posts

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ടൈല്‍ റോഡ് നാടിന് സമര്‍പ്പിച്ചു.

murali

ഡീക്കൽ റെയ്സൺ തട്ടിലിൻ്റെ തിരുപ്പട്ട ദാന ശുശ്രൂഷ ചടങ്ങിന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കാർമ്മികനായി.

murali

ഒല്ലൂരിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു.

murali
error: Content is protected !!