September 20, 2024
NCT
KeralaNewsThrissur News

അതിമാരക മയക്കുമരുന്നുമായി രണ്ടുപേർ ചേർപ്പ് എക്സൈസിന്റെ പിടിയിൽ.

തൃശ്ശൂരിൽ അതിമാരക മയക്കുമരുന്നായ യെല്ലോ മെത്താംഫെറ്റമിനുമായി രണ്ടുപേർ ചേർപ്പ് എക്സൈസിന്റെ പിടിയിലായി. വല്ലച്ചിറ സ്വദേശി അക്ഷയ് (23), പരിയാരം സ്വദേശി അതുൽ കൃഷ്ണ (21) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെത്തുടർന്ന് വല്ലച്ചിറ മിനി ഗ്രൗണ്ടിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഇവരിൽ നിന്നും 5 ഗ്രാം യെല്ലോ മെത്താംഫെറ്റമിൻ എക്സൈസ് കണ്ടെടുത്തു. അര ഗ്രാമിന് 2,000 രൂപ നിരക്കിലാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നതെന്നു എക്സൈസ് അറിയിച്ചു.

Related posts

ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ കടലേറ്റം രൂക്ഷം; പ്രദേശത്തെ വീട്ടുകാർ ദുരിതത്തിൽ.

murali

വി.കെ.ശ്രീകണ്ഠൻ എം.പി തൃശൂർ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ചുമതല ഏറ്റെടുത്തു.

murali

തിരഞ്ഞെടുപ്പ്, ഉത്സവക്കാലം: ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന.

murali
error: Content is protected !!