മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മുകേഷ് (34) ഇന്നു രാവിലെ ആനയുടെ ആക്രമണത്തിൽ മരിച്ചു. മലമ്പുഴ പനമരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. കാട്ടാനകൂട്ടം പുഴ മുറിച്ച് കടക്കുന്നത് പകർത്തുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.