September 19, 2024
NCT
KeralaNewsThrissur News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചേർപ്പ് യൂണിറ്റ് യൂത്ത് വിങ്ങിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ചേർപ്പ് : 2024 – 2026 വർഷത്തേക്കുള്ള കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചേർപ്പ് യൂണിറ്റ് യൂത്ത് വിങ്ങിന്റെ ഭാരവാഹി തെരഞ്ഞെടുപ്പ് ചേർപ്പ് വ്യാപാര ഭവനിൽ വച്ച് നടന്നു. യൂണിറ്റ് യൂത്ത് വിങ് പ്രസിഡന്റ്‌ അരുൺ പി അദ്ധ്യക്ഷനായ ചടങ്ങ് ജില്ലാ യൂത്ത് വിങ് പ്രസിഡന്റും സംസ്ഥാന യൂത്ത് വിങ് വൈസ് പ്രസിഡന്റും ആയ M K അബി ഉദ്ഘാടനം ചെയ്തു.

ചേർപ്പ് യൂണിറ്റ് പ്രസിഡന്റും നാട്ടിക നിയോജകമണ്ഡലം ചെയർമാനുമായ ഭാഗ്യനാഥൻ K K മുഖ്യാഥിതിയായ ചടങ്ങിൽ ശരത് ഗോപി (യൂത്ത് വിങ് സെക്രട്ടറി) സ്വാഗതം പറയുകയും പ്രദീഷ് പോൾ (യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി), നൈസൻ മാത്യു (യൂത്ത് വിങ് ജില്ലാ ട്രഷറർ), യൂത്ത് വിങ്ങ് നാട്ടിക നിയോജക മണ്ഡലം ചെയർമാൻ താജുദ്ധീൻ കാവുങ്ങൽ എന്നിവർ ആശംസകൾ അറിയിച്ചു.

ചേർപ്പ് യൂണിറ്റിൽ തുടങ്ങിയ “നോട്ടക്ക് വോട്ട്” ക്യാമ്പയിൻ സംസ്ഥാന ശ്രദ്ധ പിടിച്ചു പറ്റുകയും വൻ വിജയമാകുകയും ചെയ്ത അവസരത്തിൽ അതിന് ചുക്കാൻ പിടിച്ച ചേർപ്പ് യൂണിറ്റ് പ്രസിഡന്റ്‌ ഭാഗ്യനാഥിനെ നാട്ടിക നിയോജകമണ്ഡലം യൂത്ത് വിങ് കമ്മിറ്റി പൊന്നാടയണിയിച്ച് ആദരിച്ചു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ മുൻ യൂത്ത് വിങ് ട്രഷറർ ആയിരുന്ന രതീഷ് K G യെ പുതിയ പ്രസിഡന്റ്‌ ആയി തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ.

ബിപിൻ വൈസ് പ്രസിഡന്റ്
സന്ദീപ് വൈസ് പ്രസിഡന്റ്
ശരത്ത് ഗോപി – സെക്രട്ടറി
അമിൽ ജോയിൻ്റ് സെക്രട്ടറി
സിനോയ് ജോയിൻ്റ് സെക്രട്ടറി
ശ്രീരജ് P S – ട്രഷറർ
മനീഷ് മീഡിയ കൺവീനർ

ചടങ്ങിൽ സ്ഥാനമൊഴിയുന്ന മുൻ പ്രസിഡന്റ്‌ അരുൺ മുൻ ട്രഷറർ രതീഷ് എന്നിവരെ ആദരിച്ചു. നിയുക്ത ട്രഷറർ ശ്രീരജ് നന്ദി പറഞ്ഞു.

Related posts

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി ഉള്‍പ്പെടെയുള്ള ഓണാഘോഷങ്ങള്‍ ഇത്തവണയുണ്ടാവില്ല.

murali

കരുവന്നൂർ ബാങ്കിനു മുൻപിൽ നിക്ഷേപകന്റെ പ്രതിഷേധം.

murali

പോലീസ് അക്കാദമിയിൽ എസ്.ഐയെ മരിച്ചനിലയിൽ കണ്ടെത്തി.

murali
error: Content is protected !!