September 19, 2024
NCT
KeralaNewsThrissur News

മസ്കറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു.

മസ്കറ്റ്‌ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. തൃശൂർ സ്വദേശി സുനിൽ കുമാർ (48) ആണ് മരണപ്പെട്ട മലയാളി. മറ്റു രണ്ടുപേർ സ്വദേശികളാണ്. ബുധനാഴ്‌ച രാവിലെ 9.30ഓടെയായിരുന്നു അപകടം. ട്രക്ക് ഉൾപ്പെ ടെ 11 വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. എതിർദിശയിൽ അതിവേഗതയിൽ വന്ന ട്രക്ക് കാറുകൾക്ക് മേൽ ഇടി ച്ചുനിൽക്കുകയായിരുന്നു.

സുനിൽ കുമാറും കുടുംബവും റസിഡൻ്റ്സ് പുതുക്കുന്നതിനായി ലിവയിൽ പോയി മടങ്ങിവരവെയാണ് അപകടത്തിൽപെട്ടത്. സുഹാറിലെ എൽ ആൻ്റ് ടി കമ്പനിയിൽ അഡ്‌മിൻ മാനേജറായി പ്രവർത്തിച്ചുവരികയായിരുന്നു സുനിൽകുമാർ.

നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ജീജാ സുനിൽ കുമാർ. മക്കൾ നന്ദന സുനിൽ, മയൂരി സുനിൽ. ഇവർ ചെറിയ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്യ്തു.

murali

ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്ക് ഇടയില്‍ കൈ കുടുങ്ങി മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു.

murali

യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!