September 19, 2024
NCT
KeralaNewsThrissur News

നാട്ടിക ചെമ്പിപറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും ശതകലശാഭിഷേകവും നടന്നു.

നാട്ടിക ചെമ്പിപറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും ശതകലശാഭിഷേകവും നടന്നു. രാവിലെ ഗണപതി ഹവനം, കലശം വിടർത്തി പൂജ, പഞ്ചവാദ്യം, ഗോളക സമർപ്പണം, ജീവകലശം താലവാദ്യ നാമജപത്തോടുകൂടിയുള്ള എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, ശതകലശാഭിഷേകം, മഹാനിവേദ്യ സമർപ്പണം, ഉച്ചക്ക് അമൃത ഭോജനം, വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക്, നിറമാല, രാത്രി അത്താഴപൂജ എന്നിവ നടന്നു.

ക്ഷേത്രം തന്ത്രി ശ്രീ. ടി.കെ സുതൻ, ക്ഷേത്രം ശാന്തി ശ്രീപദം ലാൽ എന്നിവർ മുഖ്യകാർമ്മികരായി. ക്ഷേത്രം ഭാരവാഹികളായ സി.പി. രാമകൃഷ്ണൻ മാസ്റ്റർ, സി.കെ. ഗോപകുമാർ, സി.വി. വിശ്വേഷ്, സി.കെ അശോകൻ, സി.ജി സന്തോഷ് രക്ഷാധികാരികളായ സി.കെ.പാറൻകുട്ടി, സി. ആർ അശോകൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു.

Related posts

ആദിവാസി പെൺകുട്ടിയെ വനമേഖലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

murali

കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

murali

മഴ മുന്നറിയിപ്പ്.

murali
error: Content is protected !!