September 20, 2024
NCT
KeralaNewsThrissur News

സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം.

ഹിമാചൽ പ്രദേശിലെ ഷിംലയിൽ സൈനിക വാഹനത്തിനു മുകളിലേക്ക് കല്ല് പതിച്ച് മലയാളി സൈനികന് ദാരുണാന്ത്യം. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത്മോട്ട വടക്കേ വാൽ പറമ്പിൽ ജയന്റെ മകൻ പി.ആദർശ് ആണ് മരിച്ചത്. ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കല്ല് വീഴുകയായിരുന്നു.

കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായിരുന്നു 26കാരനായ ആദർശ്. മൃതദേഹം ശനിയാഴ്ച നാട്ടിൽ എത്തിക്കും. 6 മാസം മുൻപ് വിവാഹിതനായ ആദർശ് 3 മാസം മുൻപാണ് ഹിമാചൽപ്രദേശിലേക്ക് പോയത്. ഭാര്യ: ആദിത്യ. അമ്മ: ബബിത. സഹോദരങ്ങൾ: അക്ഷയ്, അനന്തു.

Related posts

ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ച് തൃശൂരിൽ നാളെ പുലികൾ ഇറങ്ങും.

murali

മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു.

murali

മൂന്നുപീടിക അടിപ്പാത നിർമാണം; നാട്ടുകാർക്ക് ആശങ്ക.

murali
error: Content is protected !!