September 19, 2024
NCT
KeralaNewsThrissur News

വലപ്പാട് വാർഡ് 20 പാരീസ് നഗർ അംഗൻവാടി ഹെൽപ്പർ അവാമ്മ ബീവിക്ക് യാത്രയയപ്പ് ൽകി.

വലപ്പാട് : 38 വർഷകാലത്തോളം വാർഡ് 20 ലെ 84 നമ്പർ അംഗനവാടിയിൽ സേവന മനുഷ്ടിച്ച അംഗൻ വാടി ഹെൽപ്പർ അവാമ്മ ബീവിക്ക് ആണ് വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ ഇരുപതാം വാർഡിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്. നീണ്ട 38 വർഷകാലം തങ്ങളുടെ തലമുറകൾക്കായി സേവനമനുഷ്ടിച്ച അവാമ്മ ടീച്ചറെ നിറഞ്ഞ ജനാവലിയോടെയാണ് ഇരുപതാം വാർഡിലെ ജനങ്ങളും ALMSC കമ്മിറ്റിയും ചേർന്നു യാത്രയാക്കിയത്.

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ ഇരുപതാം വാർഡ് മെമ്പർ വൈശാഖ് വേണുഗോപാൽ ആദ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ k സി പ്രസാദ് ഉദ്ഘാടനം ചെയ്തു. തുടർന്നു എസ് എസ് എൽ സി പ്ലസ് ഉന്നത വിജയം കരസ്തമാക്കിയ കുട്ടികൾ കുള്ള വാർഡ് അവാർഡ് വിതരണം നടത്തി.

വലപ്പാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിനിത ആഷിഖ് മുഖ്യഥിതി യായി , ഐ സി ഡി എസ് സൂപ്പർവൈസർ ഷീനത്, ബേബി ടീച്ചർ, കോസ്റ്റൽ പോലീസ് പ്രതിനിധികൾ എന്നിവർ ആശംസകളർപ്പിച് സംസാരിച്ചു.

ALMSC അംഗങ്ങളായ സിംഗ് കോഴിശേരി, മോഹനൻ ഭഗവതി പറമ്പിൽ, രാജു കോഴിശേരി, ബൈജു പനപറമ്പിൽ, ഹരിദാസ് പനക്കൽ, അശ്വതി സജിത്ത്, പ്രസന്ന, റജീന രാമത്,സന്ധി പള്ളായി,ജ്യോതി, ശാരി ടീച്ചർ, ബില്മിത്ര എന്നിവർ നേതൃത്വം നൽകി.

Related posts

ചാവക്കാട് ഒരുമനയൂരിൽ സ്ഫോടനം: സംശയാസ്പദമായ സാഹചര്യത്തിൽ യുവാവ് കസ്റ്റഡിയിൽ.

murali

ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ കടലേറ്റം രൂക്ഷം; പ്രദേശത്തെ വീട്ടുകാർ ദുരിതത്തിൽ.

murali

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ നേപ്പാളി വിദ്യാർത്ഥിനിയെ ആദരിച്ച് മന്ത്രി ആർ ബിന്ദു.

murali
error: Content is protected !!