തൃശ്ശൂര്‍ : കുതിരാനില്‍ ബെംഗളൂരു ബസ് തടഞ്ഞ് പരിശോധന; എം.ഡി.എം.എ-യുമായി യുവാവ് പോലീസ് പിടിയില്‍. തൃശ്ശൂര്‍ പൂത്തോള്‍ സ്വദേശി വിഷ്ണുവിനെയാണ് മണ്ണുത്തി പോലീസും, തൃശ്ശൂര്‍ ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇയാളില്‍നിന്ന് 42 ഗ്രാം എം.ഡി.എം.എ.യും ലഹരിഗുളികകളും പിടിച്ചെടുത്തു.
ശനിയാഴ്ച പുലര്‍ച്ചെ കുതിരാനില്വെച്ചാണ് വിഷ്ണുവിനെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ബെംഗളൂരുവില്‍നിന്ന് വരികയായിരുന്ന ബസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ബസിലുണ്ടായിരുന്ന വിഷ്ണുവില്നിന്ന് എം.ഡി.എം.എ.യും ലഹരിഗുളികകളും കണ്ടെടുത്തത്.
