NCT
KeralaNewsThrissur News

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ജയിൽ പുള്ളിയുടെ സുഹൃത്തുക്കള്‍ മര്‍ദിച്ചു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ജയിൽ പുള്ളിയുടെ സുഹൃത്തുക്കൾ ചേർന്ന് പൊലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ചികിത്സയിൽ കഴിയുന്ന പ്രതിക്ക് വസ്ത്രം നൽകാൻ എത്തിയ സുഹൃത്തുക്കൾ പൊലീസിനെ ആക്രമിക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി 11.15 ഓടെയാണ് സംഭവമുണ്ടായത്. വസ്ത്രം നൽകുന്നതിന്റെ മറവിൽ ലഹരിവസ്തുക്കൾ കൈമാറാൻ ശ്രമിച്ചത് തടഞ്ഞതാണ് മർദനത്തിന് കാരണം. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിതീഷിന് പരിക്കേറ്റു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts

തീരദേശ മേഖലയിൽ കടലാക്രമണം രൂക്ഷം.

murali

പനി ബാധിച്ച് ചികിത്സയിലായിരുന്ന 10 വയസുകാരി മരിച്ചു.

murali

അന്താരാഷ്ട്ര വനിതാ ദിനാചരണം 2024 സംഘടിപ്പിച്ചു.

murali
error: Content is protected !!