NCT
KeralaNewsThrissur News

ആളൂർ സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചു ദിവസം, മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ.

തൃശ്ശൂർ : ആളൂർ സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചു ദിവസം. സിപിഒ സലേഷ് പി എയെ ആണ് കാണാതായത്. കഴിഞ്ഞ എട്ടാം തീയതി ജോലിക്ക് പോയ സലേഷ് തിരിച്ചുവന്നില്ല. സംഭവത്തിൽ ചാലക്കുടി പൊലീസ് അന്വേഷണം തുടങ്ങി.

ഇടയ്ക്ക് യാത്ര പോകുന്ന സ്വഭാവമുള്ള ആളാണ് സലേഷെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്. അതിനാൽ തന്നെ മാറി നിൽക്കാനുള്ള സാധ്യത ബന്ധുക്കൾ തള്ളിക്കളഞ്ഞിട്ടില്ല. ചാലക്കുടി ബസ് സ്റ്റാൻറിൽ സലേഷിന്റെ ബൈക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. അതിനാൽ മുൻപ് ദീർഘയാത്ര പോയത് പോലെ പോയിരിക്കാമെന്ന പ്രതീക്ഷയിലാണ് കുടുംബമുള്ളത്.

സലേഷ് വേളങ്കണ്ണിയിലേക്ക് പോയിരിക്കാമെന്ന നിരീക്ഷണത്തിൽ ബന്ധുക്കൾ വേളാങ്കണ്ണിയിലേക്ക് പോയിട്ടുണ്ട്. കുടുംബ പ്രശ്നമില്ലെന്നും ബന്ധുക്കളും, ജോലി സംബന്ധമായ സമ്മർദ്ദമുണ്ടെന്ന വിവരമാണ് സുഹൃത്തുക്കൾ നൽകുന്നത്. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിൽ അവ്യക്തതയാണ് ഉള്ളത്.

Related posts

സിപിഎം നാട്ടിക ഏരിയാ സമ്മേളനം സമാപിച്ചു.

murali

തൃപ്രയാറിൽ കെ എസ് ആർ ടി സി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിൽ പ്രതി അറസ്റ്റിൽ.

murali

2023-24 വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു, വി എച്ച് എസ് സി എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

murali
error: Content is protected !!