September 20, 2024
NCT
KeralaNewsThrissur News

ക്ഷേത്ര പരിസരത്തുനിന്ന് തോക്ക് കണ്ടെത്തിയ കേസിൽ സൂചന.

ചേർപ്പ് : ചേനം ആലുക്കൽ ഭഗവതി ക്ഷേത്ര പരിസരത്തുനിന്ന് തോക്ക് കണ്ടെത്തിയ കേസിൽ സൂചന. പ്രദേശവാസിയായ ഒരാളെ ചേർപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. ചേനത്ത് ഭരണി ആഘോഷത്തിനിടെയാണ് എയർ ഗൺ വിഭാഗത്തിൽ പെട്ട തോക്ക് കണ്ടെത്തിയത്.
ആഘോഷത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘട്ടനം നടന്നിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിൽ തോക്ക് കണ്ടത്. തോക്കിന്റെ ഉടമ ആരെന്നതിനെ കുറിച്ച് വ്യക്തത വരേണ്ടതുണ്ട്. സംഘത്തിൽ ആരൊക്കെ ഉണ്ടായി എന്നതിനെ കുറിച്ചും അന്വേഷണം നടക്കുന്നതായി ചേർപ്പ് സി.ഐ. സി.വി. ലൈജുമോൻ പറഞ്ഞു.

Related posts

സരോജിനി കൃഷ്ണന്‍ അന്തരിച്ചു.

murali

അതിജീവനത്തിനായി ഹരിതകേരളം മിഷന്റെ – ജനകീയ പച്ചത്തുരുത്ത്.

murali

കയ്പമംഗലത്ത് വീണ്ടും വള്ളം മറിഞ്ഞു: രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!