തളിക്കുളം : ടാസ്ക് തളിക്കുളം മെയ് 5 മുതൽ 12 വരെ സംഘടിപ്പിച്ച ചെക്കു മെമ്മോറിയൽ അഖില കേരള സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ തളിക്കുളം കാളിദാസ എഫ് സി യെ പരാജയപ്പെടുത്തി പ്ലേ ബോയ്സ് തൃശൂർ ചാമ്പ്യൻമാരായി.
തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സജിത ഉത്ഘാടനം ചെയ്ത ടൂർണമെന്റ് ൽ കേരളത്തിലെ ശക്തരായ എട്ട് ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ കാളിദാസയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആണ് പ്ലേബോയ്സ് പരാജയപ്പെടുത്തിയത്.
U-16 വിഭാഗത്തിൽ ബ്ലൂമൂൺ സ്പോർട്ടിങ്.എഫ്.സി ചാമ്പ്യൻമാരും ഓഹാര എഫ്.സി ബ്ലുമാജിക് റണ്ണേഴ്സ് അപ്പും ആയി.
നാട്ടിക എം.എൽ.എ: സി.സി.മുകുന്ദൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
ക്ലബ് സെക്രട്ടറി പ്രണവ്.ഒ.എ സ്വാഗതവും സുബിൻ നാസർ അധ്യക്ഷപ്രസംഗവും ടൂർണമെന്റ് ചെയർമാൻ പ്രണവ്.ഐ.പി നന്ദിയും പറഞ്ഞു
