September 19, 2024
NCT
KeralaNewsThrissur News

ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം; പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം.

ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിൽ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തുടരുന്ന അലംഭാവത്തിനെതിരേ പഞ്ചായത്ത് യോഗത്തിൽ പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം.

പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യു.ഡി.എഫ്. അംഗങ്ങളായ പ്രീതാ സജീവ്, സുമയ്യ സിദ്ദിക്ക്, ചെമ്പൻ ബാബു, ഉഷ വി. പുരുഷോത്തമൻ, ഓമനാ സുബ്രഹ്മണ്യൻ എന്നിവർ വിയോജനക്കുറിപ്പെഴുതി പ്രതിഷേധിച്ചു.

ബി.ജെ.പി. അംഗങ്ങളായ ഉഷാ സുകുമാരൻ, ഷീനാ ദിലീപ്‌കുമാർ എന്നിവരും വിയോജനക്കുറിപ്പെഴുതി പ്രതിഷേധിച്ചു. ഇരുകൂട്ടരും പഞ്ചായത്ത് ഓഫീസിന് മുൻപിലും പ്രതിഷേധം സംഘടിപ്പിച്ചു.

Related posts

തട്ടുകടയുടെ മറവിൽ അനധികൃത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന: ബിഹാർ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.

murali

തൃശ്ശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി.

murali

എടമുട്ടത്ത് ഇന്നുമുതൽ വാഹനങ്ങൾ വഴിതിരിച്ചുവിടും.

murali
error: Content is protected !!