September 20, 2024
NCT
KeralaNewsThrissur News

ടാങ്കർലോറിയും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു.

കുന്നംകുളം : കുളപുള്ളി ചുവന്നഗേറ്റിൽ ടാങ്കർലോറിയും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാവന്നൂർ സ്വദേശി നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് അപകടം ഉണ്ടായത്.

പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ.പി.ടി. കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. മരിച്ച രതീഷ് നാടൻപാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമാണ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

എടമുട്ടത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ആറുപേർക്ക് പരിക്ക്.

murali

ഭരണസമിതിക്കെതിരെ കോൺഗ്രസ് നടത്തുന്ന തെറ്റായ പ്രചരണങ്ങൾ – തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത

murali

മധ്യവയസ്കൻ കരുവന്നൂർ പുഴയിലേക്ക് ചാടി.

murali
error: Content is protected !!