NCT
NewsKeralaThrissur News

എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

തൃപ്രായർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക ഒമ്പതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ മെമ്പർ കൂടിയായ ശിവൻ കണ്ണോളി അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു, വാർഡ് പ്രസിഡന്റ് അംബിക രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി വി ആർ വിജയൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി എം സിദ്ദീഖ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി വിനു, കെഎസ്‌യു ജില്ലാ സെക്രട്ടറി എം വി വൈഭവ്, ശരീഫ് പാണ്ടികശാല എന്നിവർ സംസാരിച്ചു. അനഘ ദാസ്, ഷൈൻ, സുബ്രഹ്മണ്യൻ, വിലാസിനി, സരോജിനി, ഉണ്ണികൃഷ്ണൻ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related posts

കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു.

murali

തൃപ്രയാറിൽ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽ പാമ്പ്: നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.

murali

അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി.

murali
error: Content is protected !!