മഞ്ഞപ്പിത്ത ജാഗ്രത: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. തൃശ്ശൂർ, മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തനങ്ങൾ ശക്തമാക്കണം. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തും. തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകാൻ ഹോട്ടലുകൾക്ക് നിർദ്ദേശം.
ജ്യൂസിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ട് മാത്രമേ ഉപയോഗിക്കാവൂ. മഞ്ഞപ്പിത്തത്തിന് സ്വന്തം ചികിത്സ പാടില്ല; ശാസ്ത്രീയ ചികിത്സ തേടണം. ഭക്ഷ്യ സ്ഥാപനങ്ങളിൽ ഹെൽത്ത് കാർഡ് പരിശോധന കർശനമാക്കി.
