September 19, 2024
NCT
KeralaNewsThrissur News

തൃശ്ശൂർ പൂരത്തിനെത്തിയ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയിൽ.

തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ച പ്രതി പിടിയിൽ. ആലത്തൂർ സ്വദേശി സുരേഷ് എന്ന മധുവാണ് പിടിയിലായത്. ഒരാഴ്ച മുൻപ് വിദേശ വനിത ഇമെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. പാലക്കാട് കുനിശ്ശേരിയിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളെ മജിസ്‌ട്രേറ്റ്ന് മുന്നിൽ ഹാജരാക്കും. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദേശ വ്ലോഗർ ആയ യുവതിയും ആൺ സുഹൃത്തും ഇൻസ്റ്റാഗ്രാമിലൂടെ തങ്ങൾ നേരിട്ട് ദുരനുഭവം പങ്കുവച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീടാണ് യുവതി ഔദ്യോഗികമായി പരാതി നൽകിയതും.

Related posts

യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ കൊലക്കേസില്‍ രണ്ടാംപ്രതി പിടിയില്‍.

murali

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു.

murali

കുന്നംകുളത്ത് പൂരത്തിനിടെ സംഘർഷം; അഞ്ച് പേർക്ക് വെട്ടേറ്റു.

murali
error: Content is protected !!