September 19, 2024
NCT
KeralaNewsThrissur News

ഗുരുവായൂരിൽ വാഹനാപകടം: 17 പേർക്ക് പരിക്ക്..

ഗുരുവായൂർ മാവിൻചുവട്ടിൽ കെഎസ്ആർടിസി ബസ്സും, മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 17 പേർക്ക് പരിക്ക്. തൃശ്ശൂരിൽ നിന്നും ഗുരുവായൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങി വന്നിരുന്ന ചേർത്തല സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനി ടൂറിസ്റ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. രാവിലെ 9.15ഓടെ ആയിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിറവം സ്വദേശി വാണിനിരപ്പില്‍ അഭിലാഷ്, കണ്ടക്ടര്‍ പിറവം കോട്ടപ്പുരയിടത്തില്‍ അനു, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ആലപ്പുഴ സ്വദേശി ജിതിന്‍, ഈ ബസ്സിലെ യാത്രക്കാരും ചേര്‍ത്തല സ്വദേശികളുമായ ആലക്കുന്ന് കോളനിയില്‍ ശിശിര, ലാലന്‍, രതീഷ്, മിഥുന്‍, സുനിത, ശ്യാം, സുജാത, ആര്‍ദ്ര, ശ്രീഹരി, നാജിമോന്‍, വിദ്യ, വിവി, നാസില ,ശ്രീഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Related posts

കൊടുങ്ങല്ലൂരിൽ ബൈക്കപകടത്തിൽ വ്യവസായി മരിച്ചു.

murali

അരിമ്പൂർ ക്യാപ്റ്റൻ ലക്ഷ്മി അങ്കണവാടിയിൽ വിഷുക്കൈനീട്ടവും, വിഷു സദ്യയും ഒരുക്കി.

murali

മേരി നിര്യാതയായി.

murali
error: Content is protected !!