NCT
KeralaNewsThrissur News

ഒരുമനയൂർ സ്വദേശിക്ക് കേരള വാട്ടർ അതോറിറ്റിയുടെ സമ്മാനം; കുടിവെള്ളത്തിനു ദ്വൈമാസബില്ല് 10 ലക്ഷം.

ചാവക്കാട് : വാട്ടർ അതോറിറ്റിയുടെ ഗാർഹിക കുടിവെള്ള കണക്ഷൻ ഉപയോഗിക്കുന്ന ഒരുമനയൂർ സ്വദേശിക്ക് 1021894 രൂപ അടക്കാൻ ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റിയുടെ ദ്വൈമാസബില്ല്. 12മാർച്ച് മുതൽ 13 മെയ് വരെയുള്ള ദ്വൈമാസ ബില്ലായ 1021894 രൂപ മെയ് 25 ന് മുൻപായി അടക്കാൻ ആവശ്യപ്പെട്ടാണ് മെസ്സേജ് ലഭിച്ചിട്ടുള്ളത്.

ഒരുമനയൂർ തങ്ങൾപടി സ്വദേശി ആലുപറമ്പിൽ ഷംസുവിന്റെ ഗാർഹിക കുടിവെള്ള കണക്ഷനിലാണ് രണ്ടു മാസത്തേക്ക് 42 kL വെള്ളം ഉപയോഗിച്ചതിനു ഭീമമായ സംഖ്യ ബില്ല് വന്നിട്ടുള്ളത്. എന്നാൽ മീറ്റർ റീഡ് ചെയ്യാൻ എത്തിയ ജീവനക്കാരൻ എഴുതി നൽകിയ ബില്ലിൽ 744 രൂപ മാത്രമാണ് ബിൽ തുകയായി രേഖപ്പെടുത്തിയിട്ടുള്ളത്.

13-ാ തിയതിയാണ് മീറ്റർ റീഡ് ചെയ്തു 744 രൂപയുടെ ബില്ല് നൽകിയത്. ഇന്നലെ പതിനാറാം തിയതി എസ് എം എസ് ആയി ലഭിച്ച മെസേജിലാണ് 1021894 രൂപ അടക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

Related posts

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

murali

വിവിധ പോലീസ് സ്റ്റേഷനുകളിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കൾ നശിപ്പിച്ചു.

murali

കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധ സമരം നടത്തി കോൺഗ്രസ്‌.

murali
error: Content is protected !!