September 20, 2024
NCT
KeralaNewsThrissur News

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട്.

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യത. ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ അടുത്ത 3 ദിവസവും റെഡ് അലേർട്ടുണ്ട്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.

തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 19, 20, 21 തിയതികളിലും ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മധ്യ – തെക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും. ഉച്ചയോടെ തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. രാത്രിയോടെ കിഴക്കൻ മേഖലകളിലും മഴ വ്യാപിക്കും.

Related posts

സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മൂന്ന് പേർക്ക് വെട്ടേറ്റു.

murali

പ്രമുഖ സംഗീതജ്ഞനും ഗിറ്റാർവാദകനുമായ ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു.

murali

തൃശൂർ പൂരത്തിന് നാളെ കൊടിയേറും.

murali
error: Content is protected !!