September 20, 2024
NCT
KeralaNewsThrissur News

പഴുവിൽ പുത്തൻതോടിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നു.

അന്തിക്കാട് : ചാഴൂർ ഗ്രാമ പഞ്ചായത്തിൽ ഉൾപെടുന്ന പഴുവിൽ നിന്നും കാട്ടൂർ ഭാഗത്തേക്ക് പോകുന്ന വഴിയിൽ പുത്തൻതോട് എന്ന് അറിയപ്പെടുന്ന സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പഞ്ചായത്ത് ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്ന ബോർഡ് വെച്ചിട്ടും അത് അവഗണിച്ച് നിരന്തരമായി കക്കൂസ് മാലിന്യം തട്ടി പുഴയെ മലിനമാക്കി കൊണ്ടിരിക്കുന്നു. ഈ പുഴയിൽ നിന്നും കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കായി പ്രദേശവാസിൾ വെള്ളം എടുക്കാറുള്ളതാണ്.

ബന്ധപ്പെട്ട അധികൃതർ ഇതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും, ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി കാമറ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Related posts

കേരളത്തിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് തായ്‌ലൻഡ് ടൂറിസം വികസനത്തിന് ക്ഷണം: തൃശ്ശൂരിൽ നിന്നും പ്രതിനിധി.

murali

കാനയിൽ മത്സ്യം പിടിക്കാൻ വെച്ച കുരുത്തി വലയിൽ മലമ്പാമ്പ് കുടുങ്ങി.

murali

വാടാനപ്പള്ളി ഗണേശമംഗലത്ത് വൻ കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവ് സഹിതം രണ്ട് പേരെ പോലീസ് പിടികൂടി.

murali
error: Content is protected !!