September 19, 2024
NCT
KeralaNewsThrissur News

പുതുക്കാട് റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകരാറിലായി.

പുതുക്കാട് റെയില്‍വേ ഗേറ്റ് വാഹനം ഇടിച്ച് തകരാറിലായി. ചൊവ്വാഴ്ച രാത്രിയാണ് ഗേറ്റില്‍ പിക്കപ്പ് ഇടിച്ചത്. ഗേറ്റ് തകരാറിലായതോടെ പുതുക്കാട്, ഊരകം, ഇരിങ്ങാലക്കുട ഭാഗത്തേക്കുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ഗേറ്റ് അടക്കുന്നതിനിടെ മറികടക്കാന്‍ ശ്രമിച്ച പിക്കപ്പിൻ്റെ പുറകുവശം ഗേറ്റില്‍ കൊളുത്തി വലിക്കുകയായിരുന്നു.

ഗേറ്റിന്റെ ക്രോസ് ബാരിയറാണ് തകരാറിലായത്. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വാഹനത്തിന്റെ പേരില്‍ കേസ്സെടുത്തു. ബുധനാഴ്ച ഉച്ചയോടെ ഗേറ്റിന്റെ തകരാര്‍ പരിഹരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Related posts

കെ.എസ്.ആർ.ടി.സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

murali

ലോകസഭാ തിരഞ്ഞെടുപ്പ്; എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ്:  പരിശോധന ഊര്‍ജിതം.

murali

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ നി​കു​തി കൂ​ട്ടാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

murali
error: Content is protected !!