NCT
KeralaNewsThrissur News

കനത്ത മഴയിൽ തൃശ്ശൂർ നഗരം വെള്ളത്തിൽ മുങ്ങി; അശ്വനി ആശുപത്രിയിൽ വെള്ളം കയറി.

തൃശ്ശൂർ : കനത്ത മഴയിൽ തൃശ്ശൂർ നഗരം വെള്ളത്തിൽ മുങ്ങി. അശ്വനി ആശുപത്രിയിൽ വെള്ളം കയറി. ഇതുമൂലം അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. ആശുപത്രിക്ക് സമീപം വീടുകളിൽ വെള്ളം കയറി. കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിന് സമീപത്തെ താഴത്തെ നിരയിലുള്ള 12 കടകളിൽ വെള്ളം കയറി.

ശങ്കരയ്യ റോഡിലെ വീടുകളിൽ വെള്ളം കയറി. ബിഷപ്പ് പാലസിന് സമീപം മതിൽ ഇടിഞ്ഞു വീണു. റെയിൽവെ സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ട് വെള്ളത്തിൽ മുങ്ങി. അക്വാട്ടിക് ലൈനിലെ പത്തോളം വീടുകളിൽ വെള്ളം കയറി.

വടക്കേ ചിറയ്ക്ക് സമീപത്തെ ഫ്ലാറ്റിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. നഗരത്തിലെ വൈദുതി വിതരണം തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്ന് തൃശ്ശൂർ നഗരത്തിൽ വൻ ഗതാഗതകുരുക്ക്.

Related posts

തൃശൂർ റോഡിൻ്റെ ശോചനീയവസ്ഥ : ഒല്ലൂർ മണ്ഡലം – അഞ്ചേരി ഏരിയയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

murali

ചന്ദ്രമതി നിര്യാതയായി.

murali

തളിക്കുളം മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം കെ ബാബു നിര്യാതനായി.

murali
error: Content is protected !!