September 20, 2024
NCT
KeralaNewsThrissur News

ശക്തമായ കാറ്റിൽ മത്സ്യകൃഷി നശിച്ചു: ലക്ഷങ്ങളുടെ നാശനഷ്ടം.

കൊടുങ്ങല്ലൂർ : ശക്തമായ കാറ്റിൽ മത്സ്യകൃഷി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം. കൊടുങ്ങല്ലൂർ വയലാർ വാർഡിൽ തേവാലിൽ പ്രകാശൻ മകൻ പ്രഭേഷിൻ്റെ ഉടമസ്ഥതയിലുള്ള ബയോഫ്ലോക്ക് മത്സ്യകൃഷിക്കായി നിർമ്മിച്ച ഫാമിൻ്റെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലുമായിരുന്നു സംഭവം.

മേൽക്കൂരയുടെ ഒരു ഭാഗം പൂർണ്ണമായും നിലംപൊത്തി. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലതെത്തിയിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ നാശനഷ്ടത്തിൻ്റെ പൂർണ്ണവിവരം ലഭ്യമാവുകയൊള്ളൂ, സർക്കാർ സഹായത്തോടെ ആരംഭിക്കുന്ന പദ്ധതിയാണിത്.

Related posts

ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് പതിനാലുകാരന് ദാരുണാന്ത്യം.

murali

രാധ നിര്യാതയായി.

murali

സമസ്ത കേരള സാഹിത്യപരിഷത്തിൻ്റേയും, തൃപ്രയാറിലെ അക്ഷരംപ്രതി വായന കൂട്ടായ്മയുടെയും നേതൃത്വത്തിൽ സാഹിത്യസദസ് സംഘടിപ്പിച്ചു.

murali
error: Content is protected !!