തൃശ്ശൂർ : ചാണോത്ത് മിനി ടിപ്പർ ലോറി അപകടത്തിൽ പരിക്കുപറ്റിയ ചുമട്ടുതൊഴിലാളി അലന്റ്റ് ലാസർ മരണപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് കോൺക്രീറ്റ് കട്ട കയറ്റിവന്ന ടിപ്പർ ലോറി കനാലിലേക്ക് മറിഞ്ഞ് മൂന്ന് യൂണിയൻ തൊഴിലാളികൾക്ക് പരിക്കുപറ്റിയത്.
വാരിയെല്ല് പൊട്ടി മാരകമായ പരിക്ക് പറ്റിയ അലൻ്റ് ലാസറിനെ തൃശ്ശൂരിലെ ദയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ രാത്രി 9 മണിയോടുകൂടി മരണപ്പെടുകയായിരുന്നു. പട്ടിക്കാട് അറങ്ങാശ്ശേരി ലാസറിന്റെ മകനാണ് അലന്റ്.