September 20, 2024
NCT
KeralaNewsThrissur News

എറവിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.

അരിമ്പൂർ : എറവ് കപ്പൽ സമീപം നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച ശേഷം ടെലിഫോൺ ജംഗ്ഷൻ ബോക്സ് തകർത്ത് നടുറോഡിൽ തലകീഴായി മറിഞ്ഞു. അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. കണ്ടശാംകടവ് സ്വദേശികളായ വടക്കേത്തല ജോസഫ് പോൾ (47), അമ്മ നാൻസി പോൾ (66), ജോസഫിൻ്റെ മകൻ ബഞ്ചമിൻ (8) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് 3 30 ആയിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണംവിട്ട് അപകടത്തിൽപ്പെട്ടത്. അതുവഴി എത്തിയ മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്നാണ് കാറിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.

Related posts

അന്തിക്കാട് സർവീസ് സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ ചന്ത തുറന്നു.

murali

പ്രമുഖ സംവിധായകനും നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു.

murali

പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവം; മൂന്നു പേർ അറസ്റ്റിൽ.

murali
error: Content is protected !!