September 20, 2024
NCT
KeralaNewsThrissur News

ഡി വൈ എഫ് ഐ നാട്ടിക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

നാട്ടിക : ഡി വൈ എഫ് ഐ നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടിക ഫിഷറീസ് ഹൈസ്കൂൾ ശുചീകരിച്ചു കൊണ്ടിരിക്കെ ഡി വൈ എഫ് ഐ പ്രവർത്തകരെ തടയാൻ ശ്രമിക്കുകയും ഡി വൈ എഫ് ഐയുടെ പതാക നശിപ്പിക്കുകയും ചെയ്ത ആർ എസ് എസിൻ്റെയും ബി ജെ പിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നാട്ടിക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

പ്രതിഷേധയോഗം ഡി വൈ എഫ് ഐ നാട്ടിക ബ്ലോക്ക് സെക്രട്ടറി കെ എച്ച് സുൽത്താൻ ഉദ്ഘാടനം ചെയ്തു. നാട്ടിലെ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്ന ആർ എസ് എസ്, ബി ജെ പി ശ്രമങ്ങൾക്കെതിരെ പൊലീസ് ശകതമായ നടപടി സ്വീകരിക്കണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. എം ബി ഉണ്ണിക്കണ്ണൻ അധ്യക്ഷനായി.

ബ്ലോക്ക് പ്രസിഡൻ്റ് ടി ജി നിഖിൽ,ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ ജിജേജ് പുളിക്കൽ,തസ്നി ഷഹസാദ്, വിജയ്,അമൽ, അജ്മൽ,നിലേഷ് ജിത്ത്, ടി ജെ ജിനു ,നേതാക്കളായ കെ ബി ഹംസ,എം ആർ ദിനേശൻ, രജനി ബാബു, എ എൻ ദിൽഷാദ്, കെ കെ സന്തോഷ്, എ എൻ സുധീർ, പ്രദീപ് ഏങ്ങൂർ, പി വി രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

Related posts

കയ്‌പമംഗലം മേഖലയിൽ വീണ്ടും ചെഞ്ചെവിയൻ ആമയെ കണ്ടെത്തി.

murali

സ്ത്രീകളുടെ ശുചിമുറിയിൽ മൊബൈൽ ഫോൺ വെച്ച് ദൃശ്യങ്ങൾ പകര്‍ത്തി: യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി നാമനിർദേശ പത്രിക സമർപ്പിച്ചു.

murali
error: Content is protected !!