September 20, 2024
NCT
KeralaNewsThrissur News

തൃശൂരിൽ 40 ലിറ്റർ വാഷും, 5 ലിറ്റർ ചാരായവും എക്സൈസ് സംഘം പിടികൂടി.

തൃശൂർ : കുത്താംപള്ളി എരവത്തൊടിയിൽ നിന്നും വാറ്റു ചാരായവും, വാഷും പിടികൂടി. 40 ലിറ്റർ വാഷും, അഞ്ചു ലിറ്റർ ചാരായവുമാണ് പഴയന്നൂർ എക്സൈസ് ഇൻസ്പെക്ടർ വി സജീവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മണ്ടനാലിൽ അനിൽ ഘോഷ് എന്നയാളുടെ എരവത്തൊടിയിലെ വാടകവീട്ടിൽ നിന്നും ചാരായവും വാഷും പിടിച്ചെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.

Related posts

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച ബിനോയ്‌ തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ധനസഹായം നാളെ കൈമാറും.

murali

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ജയിൽ പുള്ളിയുടെ സുഹൃത്തുക്കള്‍ മര്‍ദിച്ചു.

murali

ചേറ്റുവ സ്വദേശി മിഥിലാജ് ഷാർജയിൽ വെച്ച് മരണപ്പെട്ടു.

murali
error: Content is protected !!