September 20, 2024
NCT
KeralaNewsThrissur News

കയ്‌പമംഗലം കാളമുറിയിൽ അണലിയെ പിടികൂടി.

തൃശ്ശൂര്‍ (കയ്‌പമംഗലം) : കാളമുറിയിൽ അണലിയെ പിടികൂടി.  സെൻ്ററിന് പടിഞ്ഞാറ് ഭാഗത്തുള്ള കയ്‌പമംഗലം പോസ്‌റ്റോഫിസിനടുത്തുള്ള പറമ്പിലാണ് അണലിപ്പാമ്പിനെ കണ്ടത്. വന്യജീവി സംരക്ഷകനും, പരിസ്ഥിതി പ്രവർത്തകനുമായ മതിലകം അൻസാരിയെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

നാലടിയിലേറെ വലിപ്പമുള്ള പാമ്പാണ്. അണലിയുടെ കുഞ്ഞിനേയും ലഭിച്ചിട്ടുണ്ട്, ഇവയെ വനപാലകർക്ക് കൈമാറുമെന്ന് അൻസാരി അറിയിച്ചു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് നിന്നും മറ്റൊരു അണലിയെയും പിടികൂടിയിരുന്നു. കാളമുറി സെൻററിൽ ഇന്നലെ രാത്രി പാമ്പ് കടിയേറ്റ ഒരാളെ ഇരിഞ്ഞാലക്കുടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related posts

കുന്നംകുളത്ത് പൂരത്തിനിടെ സംഘർഷം; അഞ്ച് പേർക്ക് വെട്ടേറ്റു.

murali

കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്: പവന് 2000 രൂപ കുറഞ്ഞു.

murali

എടതിരിഞ്ഞി ചേലൂരിൽ കാണാതായ ആൾ കിണറ്റിൽ മരിച്ച നിലയിൽ.

murali
error: Content is protected !!