September 20, 2024
NCT
KeralaNewsThrissur News

പഴുവിൽ ചാഴൂർ റോഡിന് സമീപം ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

തൃശ്ശൂര്‍ (പഴുവിൽ) : ചാഴൂർ റോഡിന് സമീപം ബൈക്ക് ബസിലിടിച്ച് യുവാവ് മരിച്ചു. ആലപ്പാട് തണ്ടിയേക്കൽ ഷാജിയുടെ മകൻ രോഹിത് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയാണ് അപകടം. തൃശ്ശൂരിൽ നിന്ന് വരികയായിരുന്ന ബസ്സിൽ രോഹിത് സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രോഹിതിനെ നാട്ടുകാർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമ്മ: മിനി. സഹോദരൻ: അക്ഷയ്.

Related posts

കൊടുങ്ങല്ലൂരിൽ എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു.

murali

ജനവാസ മേഖലയിൽ പേവിഷബാധയേറ്റെന്ന സംശയത്തിൽ കുറുനരിയെ കണ്ടെത്തി.

murali

കമല നിര്യാതയായി.

murali
error: Content is protected !!