NCT
KeralaNewsThrissur News

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ.

തൃശൂർ : സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറിൽ നിന്ന് ഏഴുലക്ഷം രൂപയും 30 പവനും തട്ടിയെടുത്ത യൂട്യൂബർ അറസ്റ്റിൽ. എറണാകുളം കടവന്ത്ര സ്വദേശി ജയശങ്കറിനെയാണ് തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ സ്വദേശിനിയായ വനിതാ ഡോക്ടറിൽ നിന്നാണ് ഇയാൾ 7.61 ലക്ഷം രൂപയും 30 പവൻ സ്വർണ്ണവും തട്ടിയെടുത്തത്. പ്രതിയോടൊപ്പമുള്ള പരാതിക്കാരിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

ഇതോടെ വനിതാ ഡോക്ടർ തൃശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. 2023 ജനുവരി 14 മുതൽ 2023 ഡിസംബർ 30 വരെയുള്ള കാലയളവിലാണ് പ്രതി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്.

Related posts

വാടാനപ്പള്ളി സ്വദേശിനി കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു.

murali

സീത നിര്യാതയായി.

murali

യു ഡി എഫ് ന്റെ പ്രചാരണ ബോർഡുകളും കൊടി തോരണങ്ങളും നശിപ്പിച്ചതായി പരാതി.

murali
error: Content is protected !!