NCT
KeralaNewsThrissur News

എ.ആർ അയ്യപ്പൻ (കേളപ്പൻ) അന്തരിച്ചു.

വാടാനപ്പള്ളി : ആർഎസ്എസിന്റെ സജീവ പ്രവർത്തകനായിരുന്ന വാടാനപ്പള്ളി ആറുകെട്ടി എ.ആർ. അയ്യപ്പൻ ( കേളപ്പൻ 85) അന്തരിച്ചു. 1953 -ൽ തൃശൂർ ജില്ലയിലെ ആർ.എസ്.എസിൻ്റെ ആദ്യ ശാഖ പ്രവർത്തനം വാടാനപ്പള്ളിയിൽ തുടങ്ങിയ വ്യക്തിയായിരുന്നു. ഏറെ കാലം സംഘടനയുടെ മുഴുവൻ സമയ പ്രവർത്തകനായിരുന്നു.

ജനസംഘം, ബി.എം.എസ്, ബി.ജെ.പി തുടങ്ങിയ പരിവാർ സംഘടനകളിൽ ഉയർന്ന പാദവികൾ വഹിച്ചിട്ടുണ്ട്. വാടാനപ്പള്ളി തളിക്കുളം മേഖലയിലെ മുക്കുവ സമുദായ ഉന്നമനത്തിന് വേണ്ടിയും രംഗത്തുണ്ടായിരുന്നു. വാടാനപ്പള്ളി – തളിക്കുളം സമുദായ ഉത്സവത്തിൻ്റെ പ്രധാനിയും വാടാനപ്പള്ളി ബീച്ചിലെ മരണാനന്തര കമ്മറ്റിയുടെയും മുക്കുവ സമുദായത്തിൻ്റെ കീഴിലുള്ള അമൃതബോധിനി സഭയുടെയും സ്ഥപകനായിരുന്നു.

തളിക്കുളം എ.എം.യു.പി സ്ക്കൂൾ സമുദായ നേതൃത്വത്തിൻ്റെ കീഴിൽ ഏറ്റെടുക്കുന്നതിലും പ്രധാന പങ്ക് വഹിച്ചതും അയ്യപ്പനായിരുന്നു. പൊതു രംഗത്തും സജീവമായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സൈലേഷ്, സതീഷ്, ഷൈലജ

Related posts

കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു.

murali

നാട്ടിക 9-ാം വാർഡ്‌ ഉപതെരഞ്ഞെടുപ്പ് നാളെ.

murali

എടമുട്ടം സ്വദേശിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!