September 20, 2024
NCT
KeralaNewsThrissur News

തൃശൂര്‍ ലൂര്‍ദ് മാതാവിന്‍റെ പള്ളിയിലെത്തി മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി.

തൃശൂര്‍ ലൂര്‍ദ് മാതാവിന്‍റെ പള്ളിയിലെത്തി മാതാവിന് സ്വര്‍ണ്ണ ജപമാലയും പൂമാലയും സമര്‍പ്പിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. തൃശൂരിലെ മുരളീമന്ദിരത്തിലെത്തി കെ കരുണാകരന്‍റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി തൃശൂരിലെ ലൂര്‍ദ് പള്ളിയിലെത്തിയത്.

ബിജെപി നേതാക്കളുടെ അകമ്പടിയോടെയാണ് മന്ത്രി പള്ളിയിലെത്തിയത്. മന്ത്രിയുടെ സന്ദർശനം പ്രതീക്ഷിച്ചിരുന്നെങ്കിലും, അദ്ദേഹം ലൂർദ് മാതാവിന് സ്വർണക്കൊന്ത സമ്മാനിക്കുമെന്ന് സഭയിലുള്ളവർക്ക് അറിയില്ലായിരുന്നു.

ഇടവക വികാരിയും ഭരണസമിതി അംഗങ്ങളും ചേർന്ന് സുരേഷ് ഗോപിയെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. അദ്ദേഹം പള്ളി വളപ്പിൽ പ്രവേശിച്ച് ലൂർദ് മാതാവിന് സ്വർണ ജപമാല ചാർത്താൻ വൈദികരോട് അനുമതി തേടി. തുടര്‍ന്ന് ലൂര്‍ദ് മാതാവിന് സ്വര്‍ണ കൊന്ത സമര്‍പ്പിച്ചു. തുടര്‍ന്ന് പൂമാലയും സമര്‍പ്പിച്ചു.

Related posts

തൃശൂർ നെഹ്റു യുവകേന്ദ്രയുടെയും, കരുണം കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ വനിത ദിനാഘോഷവും, തീവ്രമായ വോട്ടർ ബോധവൽക്കരണവും സംഘടിപ്പിച്ചു.

murali

തളിക്കുളം വ്യവസായ സമുച്ചയം; അഞ്ചു കോടി രൂപ അനുവദിച്ചു.

murali

ലൈല നിര്യാതയായി.

murali
error: Content is protected !!