September 19, 2024
NCT
KeralaNewsThrissur News

ഹൈറിച്ച് തട്ടിപ്പ്: ഉടമകളുടെ 260 കോടിയുടെ സ്വത്ത് ഇ.ഡി. മരവിപ്പിച്ചു.

കൊച്ചി : ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ മറവില്‍ 1157 കോടിയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. നേരത്തേ 212 കോടി രൂപ മരവിപ്പിച്ചിരുന്നു.

ഇത് നിലനിര്‍ത്തിക്കൊണ്ടാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചിരിക്കുന്നത്. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി.

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് അംഗത്വ ഫീസ് ഇനത്തില്‍ മാത്രം പ്രതികള്‍ 1157 കോടി രൂപ തട്ടിയതായാണ് കണ്ടെത്തല്‍. ഇതില്‍നിന്ന് 250 കോടി പ്രമോട്ടര്‍മാരായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീനയും ചേര്‍ന്ന് തട്ടിയെന്നാണ് ആരോപണം.

Related posts

കുട്ടികള്‍ കളിക്കുന്ന പാര്‍ക്കില്‍ സമീപത്തെ മരത്തിന്റെ വലിയ കൊമ്പ് ഒടിഞ്ഞു വീണു.

murali

പെരിഞ്ഞനത്ത് സൈക്കിളിൽ പെട്ടി ഓട്ടോ ഇടിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്.

murali

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം വരവ് 7.36 കോടി.

murali
error: Content is protected !!