NCT
KeralaNewsThrissur News

കെ മുരളീധരനോട് മാപ്പ് അപേക്ഷിച്ച് തൃശൂര്‍ ഡിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ്.

തൃശൂര്‍ : ‘ചതിയുടെ പത്മവ്യൂഹത്തില്‍ പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ്’: തൃശൂര്‍ ഡിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ തോല്‍വിക്ക് പിന്നാലെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവച്ചതിനെ തുടര്‍ന്ന് താത്കാലിക ചുമതല പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ ഏറ്റെടുക്കാനിരിക്കേ, തൃശൂര്‍ ഡിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു.

‘വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ചതിയുടെ പത്മവ്യൂഹത്തില്‍ പെട്ട് പോരാട്ടഭൂമിയില്‍ പിടഞ് വീണ മുരളിയേട്ടാ മാപ്പ്… നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ നമ്മളുമില്ല..’ – തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്.

ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ല കോൺഗ്രസ് ഭാരവാഹികൾ, സീനിയർ നേതാക്കന്മാർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റുമാർ എന്നിവരുടെ യോഗം വി.കെ ശ്രീകണ്ഠൻ എംപി യുടെ അദ്ധ്യക്ഷതയിൽ ഡിസിസി ഓഡിറ്റോറിയത്തിൽ ചേരും.

Related posts

പോക്സോ കേസ്സിൽ 44 ക്കാരന് 10 വർഷം തടവ്.

murali

എംഡിഎംഎയുമായി യുവാവ് പിടിയിൽ.

murali

സ്വർണവിലയിൽ ഇന്ന് വർധന.

murali
error: Content is protected !!