September 19, 2024
NCT
KeralaNewsThrissur News

പിണറായി മന്ത്രിസഭയിൽ ഒ.ആർ.കേളു പട്ടിക ജാതി-പട്ടിക വർഗ മന്ത്രിയാകും.

കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. പട്ടികജാതി– പട്ടികവർഗ ക്ഷേമ വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ കൈകാര്യം മറ്റ് വകുപ്പുകളുടെ ചുമതല വിഎൻ വാസവനും, എംബി രാജേഷിനും നൽകി. ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷും കൈകാര്യം ചെയ്യും.

സംസ്ഥാന കമ്മിറ്റിയിലെത്തുന്ന ആദ്യത്തെ പട്ടികവർഗ്ഗ നേതാവാണ് അദ്ദേഹം. കുറിച്യ സമുദായക്കാരനായ കേളു പട്ടികജാതി-പട്ടികവർഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയർമാൻ കൂടിയായിരുന്നു. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ് ഒ.ആർ.കേളു.

Related posts

പെട്രോൾ പമ്പിൽ യുവാവിൻ്റെ ആത്മഹത്യ ശ്രമം; ഒഴിവായത് വൻദുരന്തം.

murali

കാട്ടൂര്‍ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.

murali

വാക്കു തർക്കത്തിനിടെ കുത്തേറ്റു.

murali
error: Content is protected !!