September 19, 2024
NCT
KeralaNewsThrissur News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്ലോക് റൂം നടത്തിപ്പിന് റെക്കോര്‍ഡ് ലേല തുക.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ക്ലോക് റൂം നടത്തിപ്പ് ലേലത്തില്‍ പോയത് റെക്കോര്‍ഡ് തുകയ്ക്ക്. മാള സ്വദേശി അഭിലാഷാണ് 1 കോടി 50 ലക്ഷത്തി 55,555 രൂപക്ക് ക്ലോക്ക്‌റൂം നടത്തിപ്പ് ലേലത്തില്‍ പിടിച്ചത് . ഇതിനു പുറമെ ഈ തുകയുടെ 18 ശതമാനം ജി.എസ്.ടി കൂടി അടക്കണം. ഇത് ഏകദേശം 28 ലക്ഷം രൂപയോളം വരും. മൂന്ന് വര്‍ഷത്തേക്കാണ് ടെണ്ടര്‍ ചെയ്തിട്ടുള്ളത്.

അടുത്ത ഓരോ വര്‍ഷം ഈ തുകയുടെ അഞ്ചു ശതമാനം വീതം തുക കൂടുതല്‍ നല്‍കണം .ഒരു ജോഡി ചെരുപ്പിന് രണ്ട് രൂപയും സ്മാര്‍ട്ട് ഫോണിന് 10 രൂപയും സാധാരണ ഫോണിന് അഞ്ച് രൂപയും ബാഗിന് 10 രൂപയും ലേഡീസ് ഹാന്‍ഡ് ബാഗിന് അഞ്ചു രൂപയുമാണ് ദേവസ്വം നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

Related posts

ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുത്സവത്തിന് കൊടിയേറി.

murali

തൃശ്ശൂരിൽ വാഹനാപകടം; ഒരു മരണം. 10 പേർക്ക് പരിക്ക്

murali

മണ്ണുത്തിയിൽ എക്സൈസിന്റെ പരിശോധനയിൽ 12 കിലോ കഞ്ചാവ് പിടികൂടി.

murali
error: Content is protected !!