September 19, 2024
NCT
KeralaNewsThrissur News

മലയാളത്തിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി.

ഡൽഹി : മലയാളത്തിൽ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി. പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് പീഠത്തിലേക്കു കയറും മുൻപ് ഭഗവാന്റെ നാമം ജപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

‘കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ’ എന്നു ചൊല്ലിക്കൊണ്ടാണ് പീഠത്തിന് അരികിലേക്ക് സുരേഷ് ഗോപി എത്തിയത്. തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്നും വിജയിച്ച ഏക ബിജെപി അംഗമാണ് സുരേഷ് ഗോപി. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്.

Related posts

അർമേനിയയിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ദിയാക്കപ്പെട്ട ഇരിങ്ങാലക്കുട സ്വദേശി മോചിതനായി.

murali

ദേശീയപാത നെല്ലായി കൊളത്തൂരിൽ ബസ് ഇടിച്ച് കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു.

murali

കാനയിൽ മത്സ്യം പിടിക്കാൻ വെച്ച കുരുത്തി വലയിൽ മലമ്പാമ്പ് കുടുങ്ങി.

murali
error: Content is protected !!