NCT
KeralaNewsThrissur News

വി.എച്ച്.എസി / ഹയർ സെക്കണ്ടറി പ്രവേശനോത്സവം നടത്തി.

വലപ്പാട് ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വി.എച്ച്.എസ്.ഇ, വൊക്കേഷ്ണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെക്ക് പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വർണ്ണശഭളമായ പ്രവേശനോത്സവം നടത്തി. പ്രവേശനോത്സവ സമ്മേളനം തളിക്കുളം ബ്ലോക്ക് പ്രസിഡൻ്റ് കെ.സി.പ്രസാദ് അധ്യക്ഷത വഹിച്ച യോഗം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് ഉദ്ഘാടം നിർവ്വഹിച്ചു.

വിദ്യാർത്ഥികൾ ഉയന്ന ലക്ഷ്യബോധമുള്ളവരും കല-സാംസ്ക്കാരിക രംഗങ്ങളിലും മികവ് തെളിക്കണമെന്നും “മിന്നാമിനുങ്ങിനെ പിടിക്കുന്നവരിൽ നിന്നും സൂര്യനെ പിടിക്കുന്നവരായി മാറണമെന്നും അവർക്ക് മാത്രമെ ഈ ലോകം മറ്റിയെടുക്കുവാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ചടങ്ങിൽ ആസ ഗ്രൂപ്പ് ചെയർമാനും, പൂർവ്വ വിദ്യാർത്ഥിയും എക്കോ വാസ് ഇന്ത്യൻ ട്രേഡ് കമ്മീഷണറുമായ പ്രവാസി വ്യവസായി സി.പി. സാലിഹി നെയും മുൻ ഹയർ സെക്കണ്ടി പ്രിൻസിപ്പാൾ വി.ബി.മുരളീധരൻ മാസ്റ്ററെയും ചടങ്ങിൽ പൊന്നാടയണിച്ച് ആദരിച്ചു.

ഹെഡ്മിസ്ട്രസ് ഷീജ ടി.ജി വാർഡ് മെമ്പർ ഇ പി അജയഘോഷ് പി.ടി.എ പ്രസിഡൻ്റ് ഷെഫീക് വലപ്പാട് എസ് എം സി ചെയർപേഴ്സൺ രമ്യ പി.കെ വികസന സമിതി ചെയർമാൻ സുഭാഷ് ചന്ദ്രൻ മാസ്റ്റർ ഒ. എസ്.എ ചെയർമാൻ സി.എ.ആവാസ് മാസ്റ്റർ എന്നിവർ അശംസകളർപ്പിച്ച് സംസാരിച്ചു. കാര്യപരിപടികൾക്ക് പ്രിൻസിപ്പാൾ ഷിബു പി.ആർ സ്വാഗതവും വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ സിനി പി.എസ് നന്ദിയും രേഖപ്പെടുത്തി.

Related posts

വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

murali

തീരക്കടലിൽ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു.

murali

എടത്തിരുത്തിയിൽ വാട്ടർ അതോറിറ്റിയുടെ ഒന്നര ലക്ഷം വിലവരുന്ന പൈപ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

murali
error: Content is protected !!