NCT
KeralaNewsThrissur News

ലഹരി വിരുദ്ധദിനത്തിൽ അനധികൃത മദ്യവില്‍പ്പന നടത്തിയ കരുവന്നൂര്‍ സ്വദേശി എക്‌സൈസിന്റെ പിടിയിലായി.

ഇരിങ്ങാലക്കുട  : അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോട് അനുബദ്ധിച്ചുള്ള ഡ്രൈ ഡേ പെട്രോളിംങ്ങ് നടത്തുന്നതിനിടെ അനധികൃത മദ്യവില്‍പ്പന നടത്തിയ കരുവന്നൂര്‍ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. കരുവന്നൂര്‍ തെക്കൂടന്‍ വീട്ടില്‍ ജിതേഷ് (46) എന്നയാളെയാണ് ഇരിങ്ങാലക്കുട എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ആറ് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 500 രൂപയുമാണ് ഇയാളില്‍ നിന്നും എക്‌സൈസ് സംഘം പിടികൂടിയത്. ഇരിങ്ങാലക്കുട അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ അനൂപ് കുമാര്‍ എം ജിയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘത്തില്‍ എ ഇ ഐ ഗ്രേഡ് ബാബു സന്തോഷ്, ബിന്ദു രാജ്, ശോഭിത്, ശ്യാമലത എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related posts

കാറിനുള്ളിൽ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി.

murali

ദേശീയ പാതയുടെ സർവീസ് റോഡിൽ നിർത്തിയിട്ട ബസിന് പിന്നിൽ പിക്കപ്പ് വാനിടിച്ച് ഡ്രൈവർ മരിച്ചു.

murali

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!