September 20, 2024
NCT
KeralaNewsThrissur News

തൃശ്ശൂരിൽ 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി: നാലുപേർ കസ്റ്റഡിയിൽ.

തൃശൂർ : പട്ടിക്കാട് ദേശീയപാതയിൽ നിന്നും 1750 ലിറ്റർ സ്പിരിറ്റുമായി നാലുപേർ എക്സൈസിൻ്റെ പിടിയിലായി. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് സംഭവം. പറവൂർ സ്വദേശികളായ രാജേഷ്, ബിജു, യേശുദാസ്, പ്രദീപ് എന്നിവരാണ് പിടിയിലായത്.

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്തുകയായിരുന്ന സ്പിരിറ്റ് ശേഖരമാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. സ്പിരിറ്റിന്റെ ഉറവിടത്തെക്കുറിച്ചും എങ്ങോട്ടാണ് കടത്താൻ ശ്രമിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷിച്ചു വരികയാണ്.

Related posts

ജമീല നിര്യാതയായി.

murali

വെള്ളാനിക്കരയിലെ സെക്യൂരിറ്റി ജീവനക്കാരുടെ മരണം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

murali

കയ്പമംഗലം വഴിയമ്പലത്ത് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

murali
error: Content is protected !!