September 20, 2024
NCT
KeralaNewsThrissur News

അതിരപ്പിള്ളിയിൽ വീണ്ടും കബാലി: ഒരു മണിക്കൂറോളം ആന ഗതാഗതം തടസ്സപ്പെടുത്തി.

ചാലക്കുടി : അതിരപ്പിള്ളിയില്‍ വീണ്ടും കബാലിയുടെ വിളയാട്ടം. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് കബാലി തടയുകയായിരുന്നു.ഡ്രൈവര്‍ പുതിയ ആളായതു കൊണ്ട് ആനയെ കണ്ട് ഭയന്ന് ബസ് റോഡിന്റെ നടുവില്‍ നിര്‍ത്തിയത്തോടെ വാഹന ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു.

പിന്നീട് ഏകദേശം അരമണിക്കൂറോളം സമയത്തിന് ശേഷം പിന്നില്‍ വന്ന ചീനിക്കാസ് ബസിലെ ഡ്രൈവര്‍ ബസ് മൂന്നോട്ട് എടുത്തപ്പോള്‍ ആന പതുകെ റോഡില്‍ നിന്ന് കാട്ടിലേക്ക് മാറി നിന്നതോടെയാണ് വാഹനങ്ങള്‍ പോരുവാന്‍ സാധിച്ചത്.അതിനിടയില്‍ യാത്രക്കാരില്‍ ചിലര്‍ ആനയുടെ കൂടെ നിന്ന് സെല്‍ഫിയെടുക്കുവാന്‍ ശ്രമിച്ചത്തോടെ ആന യാത്രക്കാരെ ഓടിക്കുകയും ചെയ്തു.

Related posts

കെ.പി. മൃത്യുഞ്ജയൻ നിര്യാതനായി.

murali

സുരേഷ് ഗോപി പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു.

murali

കാലാശക്കൊട്ട് കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു.

murali
error: Content is protected !!