September 19, 2024
NCT
KeralaNewsThrissur News

വീട്ടിലെ കിളിക്കൂട്ടിൽ നിന്നും എട്ടടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി.

ചാവക്കാട് : എടക്കഴിയൂർ ജുമാഅത്ത് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന ഐഎൻടിയൂസി തൊഴിലാളിയായ കല്ലിങ്ങൽ യൂസഫിന്റെ വീട്ടിലുള്ള കിളിക്കൂട്ടിൽ (ലവ് ബേർഡ്‌സ്) നിന്നും എട്ടടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.

കിളിക്കൂട്ടിൽ നിന്നും കിളികളുടെ കരച്ചിൽ കേട്ട് വീട്ടുകാർ വീടിന്റെ മുറ്റത്ത് വന്ന് നോക്കിയപ്പോഴാണ് കൂട്ടിൽ മൂർഖൻ പാമ്പിനെ കണ്ടത്.കൂട്ടിൽ 27 കിളികൾ ഉണ്ടായിരുന്നു.അതിൽ 20 കിളികളെ പാമ്പ് ഭക്ഷിച്ചു.

ബാക്കി 7 കിളികളെ കൂട്ടിൽ ഉണ്ടായിരുന്നുള്ളൂ.വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്‌നേക്ക് ക്യാച്ചർ വീരാൻകുട്ടി പള്ളിപ്പറമ്പിൽ മൂർഖൻ പാമ്പിനെ പിടികൂടി കൊണ്ടുപോയി.

Related posts

അനധികൃതമായി മദ്യവില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍.

murali

വലപ്പാട് പാണ്ടൻകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം.

murali

സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ അരിമ്പൂർ പഞ്ചായത്തിലെ അങ്കണവാടി പ്രവർത്തകരെ ആദരിച്ചു.

murali
error: Content is protected !!