ഒല്ലൂർ : കുട്ടനെല്ലൂരിൽ ബ്രൗൺ ഷുഗറുമായി യുവാവിനെ ഒല്ലൂർ പോലീസും കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു. അസാം സ്വദേശി ജഹറുൾ (24) ആണ് അറസ്റ്റിലായത്.ഇയാളിൽ നിന്ന് ഒന്നര ഗ്രാമോളം ബ്രൗൺഷുഗറും മയക്കുമരുന്ന് വിൽപ്പന നടത്തി കിട്ടിയ പണവും പോലീസ് കണ്ടെടുത്തു.
ഒല്ലൂർ പോലീസും തൃശൂർ സിറ്റി പോലീസ് കമ്മിഷണറുടെ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ചെറിയ ബോട്ടിലുകളിലാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.