പഴയന്നൂർ : വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയയാൾ പിടിയിൽ. കുമ്പളക്കോട് കുന്നമ്പിള്ളി വീട്ടിൽ രതീഷിനെ (44) ആണ് പഴയന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പഴയന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് ഇയാൾ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷണം നടത്തുകയായിരുന്നു. ഇതേ തുടർന്നാണ് രതീഷ് പിടിയിലായത്.
ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ പി ടി ബിജോയ്, സബ് ഇൻസ്പെക്ടർ ഒ പി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.