September 20, 2024
NCT
KeralaNewsThrissur News

ബീച്ച് റോഡുകളുടെ ശോചനീയാവസ്ഥ; ബി ജെ പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.

വലപ്പാട് : ബീച്ച് റോഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ബി ജെ പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. എടമുട്ടം, പഴച്ചോട്, മുരിയാം തോട്, വലപ്പാട് മീൻ ചന്ത എന്നീ ബീച്ച് റോഡുകലാണ് തീരെ സഞ്ചാരായോഗ്യമല്ലാതെ കിടക്കുന്നത്.

വലപ്പാട് മീൻ ചന്ത പരിസരത്തു നിന്ന് ആരംഭിച്ച് വലപ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തി ധർണ്ണ നടത്തി. ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. K.R ഹരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബി ജെ പി വലപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജു കൊട്ടുക്കൽ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി വലപ്പാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി ധനീഷ് മഠത്തി പറമ്പിൽ സ്വാഗതം പറഞ്ഞു.

ബിജെപി നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി സേവ്യൻ പള്ളത്ത്, സംസ്ഥാന യുവമോർച്ച വൈസ് പ്രസിഡൻ്റ് 17 -ാം വാർഡ് മെമ്പർ ഷൈൻ നെടിയിരിപ്പിൽ , മണ്ഡലം സെക്രട്ടറി 2 ാം വാർഡ് മെമ്പർ രശ്മിഷിജോ , മണ്ഡലം വൈസ് പ്രസിഡൻ്റ് അരുണഗിരി എന്നിവർ സംസാരിച്ചു. മണ്ഡലം ന്യൂനപക്ഷാമോർച്ചാ പ്രസിഡൻ്റ് മുസ്തഫ കൊടുങ്ങൂക്കാരൻ,

മണ്ഡലം മഹിളാമോർച്ചാ സെക്രട്ടറി ശ്രുതി ധനീഷ് , വൈസ് പ്രസിഡൻ്റ് ധന്യ സതീഷ്, ഉണ്ണി കൃഷ്ണൻ കുണ്ടായിൽ, വലപ്പാട് പഞ്ചായത്ത് മഹിളാമോർച്ച പ്രസിഡൻറ് പ്രിയങ്ക, PV ആനന്ദൻ , സോമദത്തൻ KS, സന്ദീപ് കൊട്ടിയാട്ടിൽ , രാജേഷ് വെന്നിക്കൽ, യുവമോർച്ച പ്രസിഡൻറ് ഷിദേവ് കാരയിൽ തെക്കൂട്ട്,ഷിന്റോനാഥ് എന്നിവർ നേതൃത്വം നൽകി.

Related posts

കോട്ടപ്പുറം മേഖലയിൽ മോഷണം വ്യാപകമാകുന്നു.

murali

കാഞ്ഞാണിയിൽ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

murali

പോസ്റ്റര്‍ പ്രകാശനം: ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ നിര്‍വഹിച്ചു.

murali
error: Content is protected !!