September 19, 2024
NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം.

കൊടുങ്ങല്ലൂരിന് സമീപം കോതപറമ്പിൽ അടച്ചിട്ട വീട് കുത്തിതുറന്ന് മോഷണം. സ്വർണാഭരണവും, വെള്ളി ഉരുപ്പടികളും, പണവും കവർന്നു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ചെറായി പടിഞ്ഞാറെകര സി.ബി ജയലക്ഷ്മി ടീച്ചറുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു സംഭവം.

വീടിൻ്റെ അടുക്കള വാതിൽ കുത്തിതുറന്ന മോഷ്ടാവ് അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണക്കമ്മൽ, ആയിരത്തോളം രൂപ, വെള്ളിനാണയം തുടങ്ങിയവ കവരുകയായിരുന്നു. ഇരുമ്പ് അലമാര പൊളിച്ച മോഷ്ടാവ് വാതിലിൻ്റെ മരസാക്ഷ അടിച്ചു തകർത്തു. മറ്റു മൂന്ന് വാതിലുകളും കുത്തിതുറന്നു. ഇന്ന് രാവിലെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മതിലകം പൊലീസ് അന്വേഷണമാരംഭിച്ചു.

Related posts

അവയവ കടത്ത് കേസ്: കൂടുതൽ വിവരങ്ങൾ പുറത്ത്.

murali

‘വാക്കുകൾ പൂക്കുന്നിടം’ പ്രകാശിപ്പിച്ചു.

murali

ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ച് തൃശൂരിൽ നാളെ പുലികൾ ഇറങ്ങും.

murali
error: Content is protected !!