September 19, 2024
NCT
KeralaNewsThrissur News

പോലീസിന് ഗുണ്ടാ നേതാവിന്റെ ഭീഷണി.

തൃശൂർ നഗരത്തിലെ ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം പൊളിച്ച പോലീസ് നടപടിക്കെതിരെ ഗുണ്ടകളുടെ ഭീഷണി. തൃശൂർ ഈസ്റ്റ് സ്റ്റേഷനും കമ്മീഷണർ ഓഫീസും ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. തൃശൂർ വെസ്റ്റ് സ്റ്റേഷനിലേക്കാണ് ഫോൺ ഭീഷണി വന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ തൃശൂർ തേക്കിന്‍കാട് മൈതാനിയില്‍ ‘ആവേശം’ സിനിമ മോഡല്‍ പിറന്നാൾ ആഘോഷം നടത്താനുള്ള ഗുണ്ടാ നേതാവിന്റെ ശ്രമം പൊലീസ് തകർത്തത്തിന് പിന്നാലെയാണ് ഭീഷണി. കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ്’ സാജന്റെ പിറന്നാളാഘോഷത്തിനാണ് 17 പ്രായപൂര്‍ത്തിയാകാത്തവരടക്കം 32ഓളം പേര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒത്തുകൂടിയത്.

ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. ആവേശം സിനിമാ മോഡലിൽ രംഗണ്ണനായെത്തി കേക്ക് മുറിക്കാനായിരുന്നു സാജന്റെ പദ്ധതി. എന്നാൽ സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് തെക്കേ ഗോപുരനടയിൽ പാര്‍ട്ടിക്കെത്തിയ സംഘത്തെ വളഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പൊലീസ് എല്ലാവരെയും പിടികൂടി. ഇതറിഞ്ഞ തീക്കാറ്റ് സാജൻ സ്ഥലത്തേക്ക് എത്താതെ രക്ഷപ്പെടുകയും ചെയ്തു.

Related posts

കാറില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ വെച്ച് ദമ്പതിമാരെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാൾ കൂടി പിടിയിൽ.

murali

കമല നിര്യാതയായി.

murali

സരോജിനി നിര്യാതയായി.

murali
error: Content is protected !!