September 19, 2024
NCT
KeralaNewsThrissur News

കുന്നംകുളത്ത് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് മോഷണം.

കുന്നംകുളത്ത് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് മോഷണം. കക്കാട് കുരിശുപള്ളിയിലും, ചൊവ്വന്നൂർ കല്ലഴിക്കുന്ന് വിളക്കുംതറയിലും ആണ് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് ഇന്നലെ രാത്രിയിൽ മോഷണം നടത്തിയത്.
കക്കാട് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിറിയൻചാപ്പലിലാണ് മോഷണം.
സി.സി ടി വി ക്യാമറ തകർത്ത്, ഭണ്ഡാരം കുത്തിതുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. ഭണ്ഡാരത്തിലെ പണവും , സി സി ടി വി ക്യാമറയും നഷ്ടപെട്ടതായി കുരിശുപള്ളി ഭാരവാഹികൾ അറിയിച്ചു.
ചൊവ്വന്നൂർ കല്ലഴിക്കുന്ന് ഭാഗത്തെ കലശമല പൂരാഘോഷ കമ്മിറ്റിയുടെ വിളക്കും തറയിലും ഇന്നലെ രാത്രിയിൽ മോഷണം നടന്നു. ഇവിടുത്തെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് പണം കവർന്നു. ഇരുപതിനായിരം രൂപയോളം ഭണ്ഡാരങ്ങളിൽ ഉള്ളതായി പറയുന്നു.. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി

Related posts

അന്തോണി ആന്റണി നിര്യാതനായി.

murali

സ്വർണ്ണവില സർവകാല റെക്കോർഡിൽ.

murali

കരാഞ്ചിറ സെന്റ് സേവിർ പള്ളിയിൽ ഓശാന തിരുന്നാൾ ആഘോഷിച്ചു.

murali
error: Content is protected !!